ഉളിക്കല്ല്: മാട്ടറ ഗവണ്മെന്റ് എൽ.പി സ്കൂളിൽ ഔഷധ സസ്യ പ്രദർശനവും കർക്കിടക കഞ്ഞി വിതരണവും നടത്തി. കർക്കിടകമാസത്തിൽ ആയുർവേദത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ശേഖരിച്ച ഔഷധ സസ്യങ്ങളും വിവിധ തരം ധാന്യങ്ങളും ഉപയോഗിച്ചാണ് കഞ്ഞി തയാറാക്കിയത്. നാട്ടുവൈദ്യനായ കുട്ടിച്ചേട്ടൻ നേതൃത്വം നൽകി. നാട്ടുവൈദ്യനുമായി കുട്ടികൾ അഭിമുഖം നടത്തുകയും കുട്ടികളുടെ സംശങ്ങൾക്ക് വൈദ്യർ മറുപടി നൽകുകയും ചെയ്തു. വാർഡ് മെമ്പർ സരുൺ തോമസ്, പ്രധാനാധ്യാപകൻ സുകുമാരൻ മാസ്റ്റർ പി.ടി.എ. പ്രസിഡന്റ് റോബിൻ കൂട്ടാല , മദർ .പി.ടി.എ പ്രസിഡന്റ് ഷൈനി മനു എന്നിവർ സംസാരിച്ചു.ഹരിത ക്ലബ് കോർഡിനേറ്റർ സുധാമണി ടീച്ചർ നന്ദി പറഞ്ഞു.ഔഷധ കഞ്ഞി തയ്യാറാക്കാൻ രക്ഷിതാക്കൾ നേതൃത്വം നൽകി. പ്ലാവില കൊണ്ട് ഉണ്ടാക്കിയ സ്പൂൺ ഉപയോഗിച്ചാണ് കുട്ടികൾ കഞ്ഞി കുടിച്ചത്