23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സിപിഎം ഓഫീസിന് നേരെ ആക്രമണം; ഫുട്ബോൾ ടർഫിലെ സംഘർഷത്തിന്റെ തുടർച്ച, 3 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
Uncategorized

സിപിഎം ഓഫീസിന് നേരെ ആക്രമണം; ഫുട്ബോൾ ടർഫിലെ സംഘർഷത്തിന്റെ തുടർച്ച, 3 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ


തിരുവനന്തപുരം: സിപിഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. തൂങ്ങാംപാറയിലെ ഫുട്ബോൾ ടർഫിലുണ്ടായ ഏറ്റുമുട്ടലാണ് ഓഫീസ് ആക്രമണത്തിലേക്ക് നീങ്ങിയത്. ടർഫിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഡിവൈഎഫ്ഐയും രണ്ട് എസ്ഡിപിഐ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 9.30 യോടെയാണ് കാട്ടാക്കട സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ആക്രണമുണ്ടായത്. ബൈക്കിൽ ഓഫീസിലേക്ക് പാ‍ഞ്ഞു കയറിവർ ഫർണിച്ചർ നശിപ്പിക്കുകയും ഓഫീസിലുണ്ടായിരുന്നവരെ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. വൈകുന്നേരം തൂങ്ങാംപ്പാറയിലെ ടർഫിലുണ്ടായ തമ്മിലടയാണ് ഒടുവിൽ പാ‍ർട്ടി ഓഫീസ് ആക്രമണത്തിലെത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ, അമൽ എന്നിവരെ മർദ്ദിച്ച കേസിലെ പ്രതി നിഷാദ് ടർഫിൽ കളിക്കുന്ന വിവരം പൊലിസിന് ലഭിച്ചു. വിവരം ലഭിച്ച പൊലീസ് ടർഫിലെത്തുന്നതിന് മുമ്പ് അഖിലും അമലും സ്ഥലത്തെത്തുകയും നിഷാദും സുഹൃത്തുക്കളുമായി ഏറ്റമുട്ടുകയും ചെയ്തു. പൊലീസ് പിടിക്കാനെത്തിയ പ്രതി നിഷാദ് ഓടി രക്ഷപ്പെട്ടു. ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൈവശം വെട്ടുകത്തിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഘർഷത്തിൽ എസ്ഡിപിഐ പ്രവർത്തകനായ ഹാജക്ക് പരിക്കേറ്റു. പരിക്കേറ്റ ഹാജയുമായി എസ്ഡിപിഐ പ്രവർത്തകരും സുഹൃത്തുക്കളും കാട്ടാക്കട സർക്കാർ ആശുപത്രിയിലെത്തി. അവിടെ വച്ച് വീണ്ടും സംഘർഷമുണ്ടായി. സംഘർഷത്തിന്റെ തുടർച്ചയാണ് ഓഫീസ് അക്രമം.

ഓഫീസ് ആക്രമിച്ചതിന് തൂങ്ങാമ്പാറ സ്വദേശി അൽ-അമീൻ, പൂവച്ചൽ സ്വദേശി അൽ-അമീൻ, കണ്ടല സ്വദേശി മുനീർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ എസ്ഡിപിഐ പ്രവർത്തകരാണന്നും മുമ്പും കേസുകളുണ്ടെന്നും കാട്ടാക്കട പൊലിസ് പറയുന്നു. ടർഫിലുണ്ടായ സംഘർഷത്തിൽ രണ്ട് കേസുകളുമെടുത്തു. ഹാജയെ ആക്രമിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകരായ അഖിൽ, അമൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചതിന് ഹാജ, നിഷാദ്, എന്നിവരും അറസ്റ്റിലായി. ആക്രമിക്കപ്പട്ട ഓഫീസ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. ഓഫീസ് ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പ്രാദേശികമായുമുണ്ടായ ഏറ്റമുട്ടലുകളുടെ ഭാഗമാണെന്നും എസ്ഡിപിയും വാർത്താക്കുറിപ്പിൽ അറിയിച്ചു

Related posts

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor

മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പ്; എസ്എഫ്ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കി

Aswathi Kottiyoor

*തൃശൂര്‍ കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox