24.2 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മുണ്ടക്കൈ ദുരന്തം; അടിയന്തര ധനസഹായം വൈകുന്നു,വേ​ഗത്തിൽ അനുവദിക്കണം; പരാതിയുമായി ദുരന്തബാധിതർ
Uncategorized

മുണ്ടക്കൈ ദുരന്തം; അടിയന്തര ധനസഹായം വൈകുന്നു,വേ​ഗത്തിൽ അനുവദിക്കണം; പരാതിയുമായി ദുരന്തബാധിതർ

കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലുണ്ടായ ​​ദുരന്തത്തിൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം വൈകുന്നതായി പരാതി. സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം ദുരിതബാധിതർക്ക് ഇതുവരേയും കിട്ടിയില്ല. സംഭവത്തിൽ പരാതിയുമായി വയനാട്ടിലെ ദുരിത ബാധിതർ രം​ഗത്തെത്തി. സർക്കാർ പ്രഖ്യാപിച്ച സഹായം വേഗത്തിൽ അനുവദിക്കണമെന്നാണ് ദുരിതബാധിതരുടെ ആവശ്യം. അതേസമയം, രേഖകൾ ശരിയാക്കാനുള്ള സമയമാണ് എടുക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. ക്യാംപിൽ കഴിയുന്നവർക്ക് 300 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.  അതേസമയം, ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ ഇന്നും തുടരും. സംസ്ഥാന ഐടി മിഷന്റെ നേതൃത്വത്തിലാണ് രേഖകൾ വീണ്ടെടുക്കാനുള്ള നടപടികൾ. പുഞ്ചിരിമട്ടം മുതൽ ചാലിയാർ വരെയുള്ള പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകളും വിവിധ സേനകളും ചേർന്നുള്ള പരിശോധന തുടരുകയാണ്. ചാലിയാറിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ഇന്ന് തെരച്ചിൽ നടക്കുന്നത്. ഇരുട്ടുകുത്തി മുതൽ പരപ്പൻപാറ വരെ വനത്തിനുള്ളിൽ 15 പേർ അടങ്ങുന്ന ഗ്രൂപ്പ് ആയാണ് തെരച്ചിൽ. അതിനിടെ, ആളുകളും ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശനം നടത്തിയവരും പങ്കുവെച്ച ആശങ്കകൾ ഇന്ന് സന്ദർശനം നടത്തുന്ന വിദഗ്ധസംഘത്തെ അറിയിച്ചതായി മന്ത്രി കെ രാജൻ പറഞ്ഞു. ഇപ്പോള്‍ വയനാട്ടില്‍ പെയ്യുന്ന മഴ ഓഗസ്റ്റ് 12 മുതൽ ഉണ്ടാകുമെന്ന് നേരത്തെ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതാണ്. അതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചൂരൽമല ദുരന്തമായി ഇപ്പോഴത്തെ മഴക്ക് പ്രത്യേകിച്ച് ബന്ധമില്ലെന്നും റവന്യൂമന്ത്രി വയനാട്ടില്‍ പറഞ്ഞു. 

Related posts

സിദ്ധാര്‍ത്ഥന് ‘ഒപ്പിടല്‍ ശിക്ഷ’യും; പ്രതികളെ പ്രകോപിപ്പിച്ചത് സിദ്ധാര്‍ത്ഥന് ക്യാംപസില്‍ കിട്ടിയ സ്വീകാര്യത!

Aswathi Kottiyoor

ഇന്ന് എട്ട് ജില്ലകളിൽ താപനില ഉയരും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുവദിച്ചില്ല; 21കാരി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox