22.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • 10 ജില്ലകളിൽ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ഇടത്ത് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം
Uncategorized

10 ജില്ലകളിൽ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ഇടത്ത് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങി എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ,വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Related posts

രാഹുല്‍ ഗാന്ധിയെ വേഷം കെട്ടിക്കാനായി കൊണ്ടുവരാൻ പാടില്ലായിരുന്നു’; ബിനോയ് വിശ്വം

Aswathi Kottiyoor

ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഇന്ന് കുറ്റപത്രം സമർപ്പിക്കും

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ വിദേശയാത്രക്കുള്ള പണം എവിടെ നിന്ന്, സിപിഎം അറിഞ്ഞാണോ വിദേശയാത്രയെന്ന് വ്യക്തമാക്കണം

WordPress Image Lightbox