22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ഒറ്റപ്പെടലും ഡിപ്രഷനുമെന്ന് വീഡിയോയിലാക്കി കൂട്ടുകാർക്ക് അയച്ചു; പാലത്തിൽ നിന്ന് കായലിലേക്ക് ചാടി വിദ്യാർത്ഥി
Uncategorized

ഒറ്റപ്പെടലും ഡിപ്രഷനുമെന്ന് വീഡിയോയിലാക്കി കൂട്ടുകാർക്ക് അയച്ചു; പാലത്തിൽ നിന്ന് കായലിലേക്ക് ചാടി വിദ്യാർത്ഥി


കൊച്ചി: കൊച്ചി ബിഒടി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി സഫ്രാനാണ് ഇന്നലെ വൈകീട്ട് കായലിൽ ചാടിയത്. ഫയർ ആൻ്റ് റെസ്ക്യൂ സംഘത്തിനൊപ്പം നാവിക സേനയിലെ മുങ്ങൽ വിദഗ്ദരും തെരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. എന്നാൽ 24 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് പാലത്തിൽ നിന്നും വിദ്യാർത്ഥി കായലിലേക്ക് എടുത്തുചാടിയത്. ദേശീയ ജലപാതയായതിനാൽ വലിയ ആഴമുള്ള കായലാണിത്. ശക്തമായ അടിയൊഴുക്കും വേലിയേറ്റവുമുള്ളതിനാൽ വിദ്യാർത്ഥിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ ആളെ കണ്ടെത്താൻ സമയമെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുൾപ്പെടെ പറയുന്നത്. ഇന്നലെ പാലത്തിലേക്ക് ഓടിയെത്തിയ സഫ്രാനെ കൂട്ടുകാർ തടഞ്ഞുനിർത്തിയിരുന്നു. എന്നാൽ കൂട്ടുകാരുടെ കയ്യിൽ നിന്ന് കുതറിമാറി കായലിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ പറയുന്നു.

ഗുജറാത്തി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് സഫ്രാൻ. ഒറ്റപ്പെടലിന്റെ വേദനയുണ്ടെന്നും ഡിപ്രഷൻ സ്റ്റേജിലാണെന്നുമുള്ള വീഡിയോ കൂട്ടുകാർക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണ് വെള്ളത്തിലേക്ക് എടുത്തുചാടിയത്. നേവിയിൽ നിന്നുള്ള വിദഗ്ധ സംഘം തെരച്ചിൽ നടത്തിയെങ്കിലും രാത്രി കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഹെലികോപ്റ്ററിലുൾപ്പെടെ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഫോർട്ടു കൊച്ചി, കുണ്ടന്നൂർ ഭാഗത്തും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരേയും സഫ്രാനെ കണ്ടെത്താനായിട്ടില്ല.

Related posts

കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

ഡൽഹി കത്തീഡ്രല്‍ സന്ദര്‍ശിക്കാൻ മോദി; ‘പ്രധാനമന്ത്രി വരുന്നതിൽ ആവേശഭരിതർ’

Aswathi Kottiyoor

ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ പ്രതിഷേധിക്കാൻ അനുവദിക്കില്ല: ഡൽഹി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox