മഹാരാഷ്ട്ര പബ്ലിക് സർവ്വീസ് കമ്മീഷന്റെ പരീക്ഷ പാസ്സായി സെക്രട്ടറിയേറ്റിലെ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി നേടിയിരിക്കുകയാണ് മാലാ പപാൽക്കർ. പത്മ അവാർഡ് ജേതാവായ 81 കാരൻ ശങ്കർബാബ പപാൽക്കർ ആണ് അവളുടെ മാർഗദർശി. അവൾക്ക് തൻ്റെ സർനെയിം നൽകുക മാത്രമല്ല, അവളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ബ്രെയിലി ലിപി പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം.
കാഴ്ച വൈകല്യമുള്ള, അനാഥരായ കുട്ടികളുടെ ലോകത്ത് തന്റെ രക്ഷാധികാരിയുടെ സാന്നിദ്ധ്യമാണ് മാലയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ‘എന്നെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കാനും ദൈവം മാലാഖമാരെ അയച്ചു’ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ മാല പറഞ്ഞത്. ‘ഇവിടം കൊണ്ട് പരിശ്രമം അവസാനിപ്പിക്കാൻ ഞാൻ തയ്യാറല്ല. യുപിഎസ്‍സി പരീക്ഷയെഴുതി ഞാനൊരു ഐഎഎസ് ഓഫീസറാകും.’ മാലയുടെ ആത്മവിശ്വാസം നിറയുന്ന വാക്കുകളിങ്ങനെ.