22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • റോഡ് തകർന്നിട്ട് നാളുകളായി, നടപടിയില്ല; കട്ടപ്പനയിൽ വ്യാപാരി വ്യവസായി സമിതിയുടെ ഒപ്പ് ശേഖരണം
Uncategorized

റോഡ് തകർന്നിട്ട് നാളുകളായി, നടപടിയില്ല; കട്ടപ്പനയിൽ വ്യാപാരി വ്യവസായി സമിതിയുടെ ഒപ്പ് ശേഖരണം

കട്ടപ്പന: കട്ടപ്പനയിലെ പൊതു മാർക്കറ്റ് റോഡ് ഉൾപ്പെടെ നഗരത്തിലെ വിവിധ ബൈപ്പാസ് റോഡുകളും തകർന്ന് യാത്ര യോഗ്യമല്ലാതായിട്ടും നന്നാക്കുന്നതിന് നടപടിയില്ല. ഏറെ നാളായി റോഡ് തകർന്ന് കിടന്നിട്ടും പ്രഖ്യാപനങ്ങൾ അല്ലാതെ പരിഹാരമില്ല. കട്ടപ്പന നഗരസഭയുടെ പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ്റ്റാൻഡ് തുടങ്ങിയ വിവിധ പൊതു ഇടങ്ങളിലെ പാതകളാണ് ശോച്യാവസ്ഥയിൽ കിടക്കുന്നത്.

ഇന്നലെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ, റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി നഗരസഭയിൽ നിവേദനം നൽകി. നിരവധി പരാതികളും നിവേദനങ്ങളും അടക്കം നൽകിയിട്ടും പാതകളുടെ അപകടാവസ്ഥയും ശോച്യാവസ്ഥയും പരിഹരിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ വ്യാപാരികളുടെ ഒപ്പുകൾ ശേഖരിക്കുകയും അടിയന്തര പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ ബീന ടോമിക്ക് നിവേദനം നൽകി.

പച്ചക്കറി മത്സ്യ മാർക്കറ്റുകളിലെ പാതകൾ ശോച്യാവസ്ഥയിലായതോടെ മാർക്കറ്റിലേക്ക് എത്തുന്ന പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. പാതയുടെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ പുറത്തോട്ട് നിൽക്കുന്നതിനാൽ ഇതിൽ ആളുകൾ തട്ടിവീഴുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങളുടെ ടയറുകൾ പഞ്ചറാകുന്നതിനും കാരണമാകുന്നു. ഒപ്പം വിവിധ ഇടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നത് വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിനജലം കച്ചവട സ്ഥാപനങ്ങളുടെ ഉള്ളിലേക്ക് തെറിക്കുന്നതിനാൽ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുവെന്നും വ്യാപാരികൾ പറയുന്നു. ബസ് സ്റ്റാൻഡ് അടക്കമുള്ള പൊതു ഇടങ്ങളിലെ കവാടങ്ങളിൽ രൂപപ്പെട്ട ഗർത്തങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാണ് കേരള വ്യാപാരികളുടെയും ജനങ്ങളുടെയും ആവശ്യം. അതേസമയം വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ ബീന റ്റോമി വ്യക്തമാക്കി.

Related posts

പത്ത് കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor

ഭൂപതിവ് നിയമ ഭേദഗതി; ചട്ട നിർമ്മാണം അന്തിമ ഘട്ടത്തിൽ, പട്ടയ ഭൂമിയിലെ വീടുകൾ ഫീസില്ലാതെ ക്രമപ്പെടുത്തിയേക്കും

Aswathi Kottiyoor

യാത്രക്കാരി എത്തിയിട്ടും പാസ്പോർട്ട് എത്തിയില്ല, ട്വീറ്റ് തുണയായി; എംബസി ഇടപെട്ടു, ഔട്ട് പാസിൽ നാട്ടിലേക്ക്

Aswathi Kottiyoor
WordPress Image Lightbox