22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • നീരജ് വീണ്ടും മിടുക്ക് കാണിച്ചു! ജാവലിന്‍ വെള്ളി നേടിയത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് മോദി
Uncategorized

നീരജ് വീണ്ടും മിടുക്ക് കാണിച്ചു! ജാവലിന്‍ വെള്ളി നേടിയത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് മോദി

പാരീസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്‌സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനായിരുന്നു സ്വര്‍ണം. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.

പിന്നാലെയാണ് നീരജിനെ പ്രകീര്‍ത്തിച്ച് മോദി രംഗത്തെത്തിയത്. ”നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്! അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വീണ്ടുമൊരു ഒളിംപിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകള്‍ക്ക്, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് അദ്ദേഹം തുടര്‍ന്നും പ്രചോദനമാവട്ടെ.” മോദി കുറിച്ചിട്ടു. അദ്ദേഹം കുറിച്ചിട്ട പോസ്റ്റ് വായിക്കാം…

Related posts

പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് 7 ശതമാനം കുറവ്‌

Aswathi Kottiyoor

രാത്രിയില്‍ ഗൃഹനാഥനെ കുത്തിവീഴ്ത്തി, ഗുരുതര പരുക്ക്; രണ്ട് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ

ചാരായവുമായി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox