22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ശ്രീജേഷ് പരിശീലകനായേക്കും; ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ
Uncategorized

ശ്രീജേഷ് പരിശീലകനായേക്കും; ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ

പാരീസ്: ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിനെ കാത്തിരിക്കുന്നത് പരിശിലക പദവി. ഒളിംപിക്‌സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും കരിയറിന് ഒളിംപിക്‌സ് മെഡലോടെ തന്നെ വിരാമം കുറിക്കാനായി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ആ മത്സരത്തില്‍ മാത്രമല്ല, ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.

പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നതും. ശ്രീജേഷിനെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാക്കിയേക്കും. പദവി ഏറ്റെടുക്കണമെന്ന് ഹോക്കി ഇന്ത്യ ശ്രീജേഷിനോട് ആവശ്യപ്പെടും. നേരത്തെ, ഇന്ത്യന്‍ ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ സഹപരിശീലകനാകുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. അതേസമയം, ഹര്‍മന്‍പ്രീത് സിംഗ് ടീമിന്റെ നായകനായി തുടരും. അടുത്ത ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സ് വരെ താരത്തെ അദ്ദേഹം തുടര്‍ന്നേക്കും.

ഒന്നരദശകത്തോളം ഇന്ത്യന്‍ ഹോക്കിയിലെ പോരാട്ടവീര്യത്തിന്റെ മറുപേരായിരുന്നു 36കാരനായ പി ആര്‍ ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീം നായകനെന്ന നിലയിലും ഗോള്‍ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവല്‍ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും ശ്രീജേഷ് തന്നെ. ഇപ്പോള്‍ പാരീസിലും ഇന്ത്യയുടെ കാവലായി ശ്രീജേഷ്.

2014 ഏഷ്യന്‍ ഗെയിംസിലും 2022ല്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചതും ശ്രീജേഷിന്റെ കൈക്കരുത്തായിരുന്നു. 2004-ല്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയര്‍ ടീമിലെത്തിയത്. 2006-ല്‍ കൊളംബോയില്‍ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയര്‍ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയു കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് ടൂര്‍ണമെന്റിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയതോടെ സീനിയര്‍ ടീമിലേക്ക് വീണ്ടും വിളിയെത്തി.

സീനിയര്‍ ഗോള്‍കീപ്പര്‍മാരായ അഡ്രിയാന്‍ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമില്‍ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.

Related posts

പ്ലസ്ടു സീറ്റ് കുറവ്; വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

Aswathi Kottiyoor

സംസ്ഥാനത്ത് കത്തിയത് 420 ഹെക്ടര്‍ വനഭൂമി; കൂടുതൽ പാലാക്കാട്ട്, അട്ടിമറിയെന്ന് സംശയം’.*

Aswathi Kottiyoor

കനത്തമഴയിൽ ഒറ്റയടിക്ക് റോഡ് തകർന്നു, ഒലിച്ചുപോയി; ഗതാഗതം നിലച്ചു, ഇനി കാൽനടമാത്രം, ദുരിതത്തിലായി വട്ടവട

Aswathi Kottiyoor
WordPress Image Lightbox