29.1 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘ഞങ്ങൾക്ക് കൃത്യസമയത്ത് ജോലിക്ക് പോകണം: ഒരു ബസ് വിട്ടുതരുമോ സർ’; ആവശ്യവുമായി സർക്കാർ ഉദ്യോഗസ്ഥർ
Uncategorized

‘ഞങ്ങൾക്ക് കൃത്യസമയത്ത് ജോലിക്ക് പോകണം: ഒരു ബസ് വിട്ടുതരുമോ സർ’; ആവശ്യവുമായി സർക്കാർ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കൃത്യസമയത്ത് ജോലിക്കെത്താൻ ഒരു ബസ് വിട്ട് നൽകണമെന്ന ആവശ്യവുമായി സർക്കാർ ജീവനക്കാർ. ഇതുമായി ബന്ധപ്പെട്ട് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിന് നിവേദനം നൽകാൻ കാത്തിരിക്കുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം സർക്കാർ ജീവനക്കാർ. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നിന്ന്‌ കു​ട​പ്പ​ന​ക്കു​ന്ന്‌ സി​വി​ൽ സ്റ്റേഷനിലേക്ക് രാവിലെയും വൈകിട്ടും ബസ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

യാത്രക്കാർ കൂടുതലുള്ള റൂട്ടിൽ ആവശ്യത്തിന് ബസ് ഇല്ലാത്തത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുകയാണ്. നെയ്യാറ്റിൻകര, വഴുതക്കാട്, ശാസ്തംമം​ഗലം, എസ് എ പി ക്യാമ്പ് വഴി സിവിൽ സ്റ്റേഷനിലേക്കുള്ള സർവ്വീസുകൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ യാത്രക്കാർ മൂന്ന് ബസ് മാറി കയറിയാണ് ഓഫീസുകളിലേക്ക് എത്തുന്നത്.

‘വൈ​കി​ട്ട്‌ 5.20ന്‌ ​ബ​സ്‌ സി​വി​ൽ സ്‌​റ്റേ​ഷ​നി​ൽ നി​ന്ന്‌ പു​റ​പ്പെട്ടാൽ വൈ​കി​ട്ട്‌ ഏ​ഴോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ തി​രി​ച്ചെ​ത്താനാകും. ഏപ്രിലിൽ ​ഗതാ​ഗത മന്ത്രിക്ക് പരാതി നൽകിയത് കൊണ്ട് ഒരാഴ്ച്ച ഈ റൂട്ടിലൂടെ ബസ് കൃത്യമായി സർവീസ് നടത്തിയിരുന്നു. എന്നാൽ വീണ്ടും പഴയത് പോലെയായി. അതുകൊണ്ട് ജീവനക്കാർ വീണ്ടും ആവശ്യവുമായി രം​ഗത്ത് വന്നത്’. ജീവനക്കാർ പറഞ്ഞു.

Related posts

നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

Aswathi Kottiyoor

കയ്യടിക്കണം ഈ ജീവിതത്തിന്, ഭർത്താവിന് വയ്യാതായി, 6 മാസം കൊണ്ട് പഠിച്ച് ലൈസൻസെടുത്തു, വൈറലായി അർച്ചനയുടെ കഥ

Aswathi Kottiyoor

5 മണിക്കൂർ, അതും കൊടും കാട്ടിലൂടെ! ഇടുക്കിയിൽ 92 കാരന്‍റെ വോട്ട് രേഖപ്പെടുത്താൻ ഉദ്യോഗസ്ഥർ നടന്നത് 18 കി.മി

Aswathi Kottiyoor
WordPress Image Lightbox