23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണു; ചുമടെടുക്കാനെത്തിയ സിഐടിയു പ്രവർത്തകന് ദാരുണാന്ത്യം
Uncategorized

എറണാകുളത്ത് ലിഫ്റ്റ് തകർന്ന് വീണു; ചുമടെടുക്കാനെത്തിയ സിഐടിയു പ്രവർത്തകന് ദാരുണാന്ത്യം


കൊച്ചി:ലിഫ്റ്റ് തകർന്ന് ചുമട്ടു തൊഴിലാളി മരിച്ചു. എറണാകുളം ഉണിച്ചിറ ജിയോജിത് ബിൽഡിംഗിലെ ലിഫ്റ്റിൻ്റെ വയർ പൊട്ടിയായിരുന്നു അപകടം സംഭവിച്ചത്. ഉണിച്ചിറയിലെ സിഐടിയു പ്രവർത്തകൻ കൂടിയായ നസീർ (42) ആണ് മരിച്ചത്. അപകട ശേഷം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജിയോജിത്ത് ബിൽഡിംഗിൽ പ്രവർത്തിച്ചു വരുന്ന പ്രോകണക്ട് ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൻ്റെ വെയർഹൗസ് ഗോഡൗണിൽ ഐടി പ്രോഡക്ട് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രവർത്തകരും. സർവ്വീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാൻഡ് മാറ്റാനായി പോയതായിരുന്നു. ഈ സമയത്ത് ലിഫ്റ്റിൻ്റെ വയർ റോപ്പ് പൊട്ടി. ലിഫ്റ്റ് കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിൽ താഴേക്ക് വീണു. നസീർ ഈ ലിഫ്റ്റിൻ്റെ അടിയിൽ പെട്ടു. ഉടൻ തന്നെ തൃക്കാക്കരയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നസീർ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts

സഞ്ജു തന്നെ കോലിയേക്കാള്‍ കേമന്‍! മലയാളി താരത്തിന് ഹൈദരാബാദിനെതിരെ ഇനിയും മത്സരം ബാക്കി, ലീഡുയര്‍ത്താനും അവസരം

Aswathi Kottiyoor

സ്വകാര്യ വ്യക്തികളിൽ നിന്ന് പണപ്പിരിവ്, ഔദ്യോഗിക വാഹന ദുരുപയോഗം; സുജിത്ത് ദാസിനെതിരെ നഗരസഭ ഇടത് കൗൺസിലർ

Aswathi Kottiyoor

ഷിരൂർ തെരച്ചിൽ: കാലാവസ്ഥ അനുകൂലമെങ്കിൽ‍ ഡ്ര​ഡ്ജർ നാളെ പുറപ്പെടും; വെളളിയാഴ്ചയോടെ തെരച്ചിൽ പുനരാരംഭിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox