31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു
Uncategorized

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു

കൊല്ലം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു.

കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. ‘ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ’ എന്ന നോവലിനു കൈരളി അറ്റ്‌ലസ് അവാർഡ് ലഭിച്ചു. അച്ഛൻ: പരേതനായ ചക്രപാണി വാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്.

Related posts

ക്ഷേമപെൻഷൻ ഇത്തവണയും വർദ്ധിപ്പിക്കാനിടയില്ല; സാമ്പത്തിക സ്ഥിതി അനുകൂലമല്ലെന്ന് വിശദീകരണം ഇന്ന്

Aswathi Kottiyoor

ആലപ്പുഴയിൽ CPIM പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം കണ്ടെത്തിയത് LDF ബൂത്ത് കമ്മിറ്റി ഓഫീസിനുള്ളിൽ

Aswathi Kottiyoor

ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് നൽകി കരുവന്നൂർ ബാങ്ക്; ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ

Aswathi Kottiyoor
WordPress Image Lightbox