22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു
Uncategorized

മാലിന്യമുക്തം നവകേരളം പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു

പേരാവൂർ: നവകേരളം കർമ്മപദ്ധതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പേരാവൂർ പഞ്ചായത്ത്തല ശില്പശാല നടന്നു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു. ബ്ലോക്ക് ശുചിത്വ ഓഫീസർ എ കെ സൽമ പദ്ധതി വിശദീകരണവും ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ എം ശൈലജ വാർഡ്‌ സ്ക്കോർ കാർഡ് അവതരണവും അസി. സെക്രട്ടറി പി പി സിനി പഞ്ചായത്ത് സ്ക്കോർ കാർഡ് അവതരണവും നടത്തി. ഫണ്ട് ലഭ്യത -വിനയോഗം എന്ന വിഷയത്തിൽ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ ക്ലാസെടുത്തു.

പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി, റജീന സിറാജ്, ബേബി സോജ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ എ രജീഷ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, നിഷാദ് മണത്തണ, വി വി മുജീബ് എന്നിവർ സംസാരിച്ചു.

Related posts

100 കോടിയുടെ ഹവാലക്കടത്ത്: ഇ.ഡി റെയ്ഡിന് തൊട്ടുമുൻപ് ‘ഹൈറിച്ച്” ഉടമകളായ ദമ്പതികൾ മുങ്ങി

Aswathi Kottiyoor

ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞത് ആമസോൺ പാര്‍സല്‍ കവറില്‍; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം

Aswathi Kottiyoor

കോളജ് വിദ്യാർത്ഥിനിയെ ഒമ്പതാം ക്ലാസുക്കാരൻ കുത്തി

Aswathi Kottiyoor
WordPress Image Lightbox