22.2 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടൽ; 15 വീടുകൾ നിർമിക്കാൻ യുണൈറ്റഡ് മർച്ചൻറ് ചേംബർ സ്ഥലം നൽകും
Uncategorized

വയനാട് ഉരുൾപൊട്ടൽ; 15 വീടുകൾ നിർമിക്കാൻ യുണൈറ്റഡ് മർച്ചൻറ് ചേംബർ സ്ഥലം നൽകും

കേളകം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി 15 വീടുകളു ടെ നിർമാണത്തിനാവശ്യമായ സ്ഥലം നൽകാൻ തയ്യാറായി യു.എം.സി സംസ്ഥാന സമിതിയോഗം. സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ, സി.എച്ച്. ആലിക്കുട്ടി ഹാജി, നിജാം ബഷി, സി.വി. ജോളി, കെ.കെ. നിയാസ്, കെ.എം. കുട്ടി, ടി.പി.എ. ഷെ ഫീക്ക്, അലി അയ്ന, ബൈജു തളിയത്ത് തുടങ്ങിയവർ സം സാരിച്ചു. കൂടാതെ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്ക് അതു പുനഃസ്ഥാപിക്കുന്നതിനുവേണ്ട സഹായങ്ങൾ ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. സംഘടനയുടെ സംസ്ഥാന നേതാക്കൾ അടുത്തദിവസങ്ങളിൽ ദുരിതബാധിതപ്രദേശങ്ങൾ സന്ദർശിക്കും.

Related posts

മഴ വീണ്ടും കനക്കുന്നു; കേരളത്തിൽ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്: ജാഗ്രതാ നിർദേശം

Aswathi Kottiyoor

കൊച്ചിയിൽ ഷവർമ കഴിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്ന 24 കാരൻ മരിച്ചു, മരണകാരണം പോസ്റ്റ്മോർട്ടത്തിൽ അറിയാം

Aswathi Kottiyoor

ഭാര്യയും മൂന്ന് കുട്ടികളും കാറിൽ, പൊലീസ് പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ നിറയെ പണം; യുവാവിനെ കൈയോടെ പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox