September 19, 2024
  • Home
  • Uncategorized
  • സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധന; കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടി
Uncategorized

സൈബർ സെല്ലിന്‍റെ സഹായത്തോടെ പരിശോധന; കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് 9.5 കിലോ കഞ്ചാവ് പിടികൂടി


കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശികളായ റെജുവൽ ഹക്ക്, എം ഡി സരിഫ് എന്നിവരെ പ്രതികളാക്കി എക്സൈസ് കേസ് എടുത്തു.

കൊല്ലം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും റെയിൽവേ പൊലീസും ചേർന്നായിരുന്നു പരിശോധന. സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എഇഐ (ജി) നിർമലൻ തമ്പി, സിഇഒമാരായ ശ്രീനാഥ്, അജിത്, അനീഷ്, സൂരജ്, ജൂലിയൻ, അഭിരാം, ഡബ്ല്യുസിഇഒമാരായ ജാസ്മിൻ, നിജി എന്നിവർ പങ്കെടുത്തു.

Related posts

മുന്നറിയിപ്പുമായി കേരള പൊലീസ്,ആക്രിപെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക;

Aswathi Kottiyoor

സ്കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹർജി; സർക്കാരിന്റെ നയപരമായ തീരുമാനമല്ലേയെന്ന് ഹൈക്കോടതി

Aswathi Kottiyoor

13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 28 ദിവസം പീഡിപ്പിച്ചു; പ്രതികൾ ഒളിവിൽ

Aswathi Kottiyoor
WordPress Image Lightbox