22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളാ തീരത്ത് ന്യൂനമർദപാത്തി
Uncategorized

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളാ തീരത്ത് ന്യൂനമർദപാത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്

Related posts

കാസർകോട് അമ്മയും നാലുമാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ

Aswathi Kottiyoor

ആ തുടിപ്പ് മനുഷ്യനിൽ നിന്നെങ്കിൽ…; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർദേശം; ജീവനായി രാത്രിയും രക്ഷാദൗത്യം തുടരും

Aswathi Kottiyoor

തൃശൂരിൽ കെ മുരളീധരന് വേണ്ടി പ്രചരണത്തിനിറങ്ങി ഡി. കെ ശിവകുമാർ; വേദിയിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു

Aswathi Kottiyoor
WordPress Image Lightbox