ഇന്ത്യൻ സൈന്യത്തെ പോലെ സാങ്കേതിക സൗകര്യമോ കിടയറ്റ പരിശീലനമോ ഇത്തരം ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അനുഭവപരിചയമോ ഒന്നുമില്ലാതെ സംഭവം നടന്ന നിമിഷങ്ങൾക്കകം ദുരന്ത പ്രദേശത്ത് ജീവൻ രക്ഷോപ്രവർത്തനം നടത്തിയ ഒരു കൂട്ടരുണ്ട് നമ്മുക്കിടയിൽ. ഒരിടത്തും നമ്മൾ ഓർമ്മിക്കാതെ പോയ അല്ലെങ്കിൽ നമ്മൾ പരാമർശിക്കാതെ പോയ നമ്മുടെ സ്വന്തം വനം വകുപ്പ് ഉദ്യോഗസ്ഥർ.
നാല് ദിവസം ഭക്ഷണമോ വെള്ളമോ ഒന്നുമില്ലാതെ വനത്തിനുള്ളിൽ ഒറ്റപ്പെട്ടു പോയ നാല് കുട്ടികൾ അടങ്ങുന്ന ആദിവാസി കുടുംബത്തെ കണ്ടെത്തി ജീവൻ പണയം വച്ച് അതിസാഹസികമായി രക്ഷിച്ചെടുത്ത കൽപ്പറ്റ റേയ്ഞ്ച് ഓഫീസർ ആഷിഖും സംഘവും. നിങ്ങളെ ഇതോടൊപ്പം അയാളപ്പെടുത്തി പോയില്ലെങ്കിൽ കടപ്പാട് അറിയിച്ചില്ലെങ്കിൽ അതു നന്ദികേടാകും സർ. കേരള വനം വകുപ്പിനും ഈ ഉദ്യമത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കും തീർത്താൽ തീരാത്ത നന്ദി.