ഈ ദുരന്തം കണ്ടപ്പോൾ വളരെ അധികം വിഷമം തോന്നി. അങ്ങനെയാണ് കടയിലെ മാനേജറോട് സംസാരിച്ച് ഞങ്ങൾ പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞത്. അങ്ങനെ കടയിലെ ബാക്കി തൊഴിലാളികളോടും കൂടെ സംസാരിച്ച് പണം ശേഖരിച്ചു. 100 രൂപ വെച്ച് നൽകിയാൽ പോലും അത് വലിയൊരു സഹായമാകില്ലെ. പലരുടെയും നഷ്ടപ്പെട്ട കുടുംബങ്ങളെ കണ്ടു അത് എല്ലാവരെയും വിഷമത്തിലാക്കി അതിഥി തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. ഞങ്ങളും കേരളത്തിൽ ജോലി ചെയ്യുന്നവരല്ലെ. ഇത് അപകടം കണ്ടപ്പോൾ ഞങ്ങൾക്കും വിഷമമായി മറ്റോരാൾ പറഞ്ഞു.
അവർക്ക് ഇത്തരത്തിൽ ഒരു കാര്യം തോന്നിയത് വലിയ പ്രചോദനമാണ്. പലരും ഫോണിലൂടെ ഈ വാർത്ത കണ്ട് കരയുകയായിരുന്നു. ഞങ്ങളും ഞങ്ങളുടെ കുടുംബങ്ങളും കേരളത്തിലെ ആഹാരമാണ് കഴിക്കുന്നത്. അപ്പോൾ ഇതിൽ സഹായിക്കാൻ ഞങ്ങളും ബാധ്യസ്ഥരാണ് എന്നായിരുന്നു തൊഴിലാളികളുടെ മറുപടിയെന്ന് കട ഉടമ പറഞ്ഞു. സ്വരൂപിച്ച പണം നാളെ തന്നെ കളക്ടറേറ്റിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.