22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഒരിക്കൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പുഴ; ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും
Uncategorized

ഒരിക്കൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ പുഴ; ഇന്നൊഴുകിയെത്തുന്നത് മൃതദേഹങ്ങളും ശരീര ഭാഗങ്ങളും


മലപ്പുറം: ശാന്തവും സുന്ദരവുമാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ചാലിയാർ പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് മനോഹരമായി ഒഴുകിവരുന്ന ചാലിയാർ കോഴിക്കോട് ജില്ലയിലെ ബേപ്പൂരും കടന്നാണ് അറബിക്കടലിൽ ചെന്നുചേരുന്നത്. മഴക്കാലത്ത് ഒന്ന് കലുഷിതമാവുമെങ്കിലും ചാലിയാർ വൈകാതെ ശാന്തമാവും. എന്നാൽ കഴിഞ്ഞ നാല് ദിവസമായി ചാലിയാർ കൊണ്ടെത്തിക്കുന്നത് ആർത്തനാദങ്ങളും കണ്ണീരുമാണ്. ആരുടെയൊക്കെയോ എല്ലാമായിരുന്നവർ ചാലയാറിന്റെ ഓളങ്ങളിലൂടെ ഒഴുകിവന്നത് എങ്ങനെ സഹിക്കാനാവും.

കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ ഈ പുഴയിൽ ഇപ്പോൾ മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് കണ്ടെത്തുന്നത്. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരെയും കൊണ്ട് കിലോമീറ്ററുകളാണ് ചാലിയാർ ഒഴുകിയത്. 60 മൃതദേഹങ്ങളും 113 ശരീര ഭാഗങ്ങളുമാണ് നാല് ദിവസത്തിനിടെ ചാലിയാറിൽ നിന്നും രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇന്ന് രാവിലെ കൂടി ചാലിയാറിൽ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. 32 പുരുഷന്മാരുടെയും 25 സ്ത്രീകളുടെയും 2 ആൺകുട്ടികളുടെയും ഒരു പെൺകുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 113 ശരീര ഭാഗങ്ങളും കണ്ടെത്തി. പോലീസ്, ഫയർഫോഴ്‌സ്, എൻ ഡി ആർ എഫ്, നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി തെരച്ചിൽ നടത്തുകയാണ്.

Related posts

വീണ ജോർജിൻ്റെ ഭർത്താവിനെതിരെയുള്ള ആരോപണം: ഭൂമി കയ്യേറിയത് കോൺഗ്രസ്, സ്ഥലം അളക്കാൻ ആവശ്യപ്പെടും; കെപി ഉദയഭാനു

Aswathi Kottiyoor

കണ്ണൂരി‌ൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടികൂടി

Aswathi Kottiyoor

‘സൈഡ് നൽകാനായി വാഹനം ഒതുക്കുമ്പോൾ ജാഗ്രത’, പട്ടാമ്പിയിൽ പലയിടത്തും ഓവ് ചാലിൽ സ്ലാബുകളില്ല

Aswathi Kottiyoor
WordPress Image Lightbox