24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 2023ൽ എത്ര ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു? രാജ്യസഭയിൽ കണക്കും കാരണവും നിരത്തി മന്ത്രി
Uncategorized

2023ൽ എത്ര ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു? രാജ്യസഭയിൽ കണക്കും കാരണവും നിരത്തി മന്ത്രി


ദില്ലി: 2023-ൽ 2,16,000 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ വ്യാഴാഴ്ച രാജ്യസഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. 2011 മുതൽ 2018 വരെയുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. എഎപി അംഗം രാഘവ് ഛദ്ദയാണ് ചോദ്യം ചോദിച്ചത്. 2023-ൽ 2,16,219 ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. 2022-ൽ 2,25,620 പേരും 2021-ൽ 1,63,370 പേരും 2020-ൽ 85,256 പേരും 2019-ൽ 1,44,017 പേരും പൗരത്വം ഉപേക്ഷിച്ചു.

പൗരത്വമുപേക്ഷിക്കുന്നതിലൂടെ രാജ്യത്ത് നിന്നുള്ള സാമ്പത്തികവും ബൗദ്ധികവുമായ ഒഴുക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തൽ നടന്നിട്ടുണ്ടോയെന്നും രാഘവ് ഛദ്ദ ചോദിച്ചു. പൗരത്വം ഉപേക്ഷിക്കുന്നതും നേടുന്നതും വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു. ഇന്നത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ ആഗോള തൊഴിലിടത്തിൻ്റെ സാധ്യതകളെ ഗവൺമെൻ്റിന് ധാരണയുണ്ടെന്നും ഇന്ത്യൻ പ്രവാസികളുമായുള്ള സർക്കാറിന്റെ ഇടപെടലിലെ മാറ്റങ്ങളും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ശൃംഖലകൾ പ്രയോജനപ്പെടുത്തുന്നതിൻ്റെയും അഭിവൃദ്ധി പ്രാപിക്കുന്ന പ്രവാസി സമൂഹത്തെ ഉപയോ​ഗപ്പെടുത്തിനുള്ള നേട്ടങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.

Related posts

ഇതര സംസ്ഥാനക്കാരിയായ16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

Aswathi Kottiyoor

വൈക്കം മുഹമ്മദ് ബഷീർ ദിനം ആചരിച്ചു മട്ടന്നൂർ പഴശ്ശിരാജ കോളേജ്

Aswathi Kottiyoor

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍; വയനാട് കണക്ക് വിവാദം ദോഷം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ

Aswathi Kottiyoor
WordPress Image Lightbox