22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വയനാടിന് കൈത്താങ്ങ്; 10 വീടുകൾ നിര്‍മ്മിച്ച് നല്‍കും, ആദ്യ ഗഡു ധനസഹായമായി 5 ലക്ഷം രൂപ നൽകുമെന്ന് പ്രവാസി സംഘടന
Uncategorized

വയനാടിന് കൈത്താങ്ങ്; 10 വീടുകൾ നിര്‍മ്മിച്ച് നല്‍കും, ആദ്യ ഗഡു ധനസഹായമായി 5 ലക്ഷം രൂപ നൽകുമെന്ന് പ്രവാസി സംഘടന

ദുബൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യുഎഇ. 10 വീടുകളും ആദ്യ ഗഡു ധനസഹായവുമായി 5,00,000 രൂപയും നൽകാനാണ് തീരുമാനിച്ചത്.

അതേസമയം ദുരന്തബാധിതര്‍ക്ക് വിവിധ മേഖലകളില്‍ നിന്ന് സഹായം ഒഴുകുകയാണ്. വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്നാണ് എഐവൈഎഫ് അറിയിച്ചത്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിൽ ഉണ്ടായിട്ടുള്ളത്. വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കൾ അറിയിച്ചു.

Related posts

ഒരു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; ആശ്വാസത്തോടെ ഉപഭോക്താക്കൾ

Aswathi Kottiyoor

എ.പി.ജെ. അബ്ദുൾ കലാം അനുസ്മരണം

Aswathi Kottiyoor

ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും; സൂചന നല്‍കി പത്മജ വേണുഗോപാല്‍

Aswathi Kottiyoor
WordPress Image Lightbox