മിസ്രിൽ നിന്നും മിന്നുകെട്ടി മലപ്പുറത്തേക്കൊരു മരുമകൾ; വഴിത്തിരിവായത് 2021ലെ ഈജിപ്ത് യാത്ര
മലപ്പുറം: ഒഴിവു സമയങ്ങളിൽ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ മുഹമ്മദ് മൻസൂറിനൊരു ഹോബിയുണ്ട്. കാണാകാഴ്ചകൾ തേടി കടൽ കടന്നും യാത്രതിരിക്കും. പുതിയ അനുഭവങ്ങളുമായി തിരിച്ചുവരും. അതുപോലെ 2021 ഒക്ടോബറിൽ ഈജിപ്തിലേക്ക് (അറബിയിൽ മിസ്ർ) യാത്ര നടത്തി.