22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ആയുർവേദ ഉത്സവം സംഘടിപ്പിച്ചു; ചടങ്ങിൽ പവിത്രൻ ഗുരുക്കൾ,ശ്യാമള റായ് എന്നിവരെ ആദരിച്ചു
Uncategorized

ആയുർവേദ ഉത്സവം സംഘടിപ്പിച്ചു; ചടങ്ങിൽ പവിത്രൻ ഗുരുക്കൾ,ശ്യാമള റായ് എന്നിവരെ ആദരിച്ചു

കാസർഗോഡ്: നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെ ഈ വർഷത്തെ ആയുർവേദ ഉത്സവം ഉപ്പളയിലെ നിത്യാനന്ദ യോഗാശ്രമത്തിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് കെ ജയദേവ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം യോഗാനന്ദ സരസ്വതി സ്വാമികൾ നിർവഹിച്ചു. തുടർന്ന് പ്രശസ്ത മർമ്മ കളരി ചികിത്സ വിദഗ്ധനും പ്രകൃതി സംരക്ഷണ പ്രവർത്തകനുമായ കേളകത്തെ എൻ. ഇ പവിത്രൻ ഗുരുക്കൾ, പ്രശസ്ത വിഷവൈദ്യ ശ്യാമള റായ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുനീഷ് വൈദ്യർ, ശ്രീ ഗംഗാധരൻ ഉണ്ണി വൈദ്യർ, ഡോക്ടർ രവി റാം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. പരമ്പരാഗത ആയൂർവ്വേദ രീതിയിലുള്ള കർക്കിടകഞ്ഞിയും സദ്യയും ജനങ്ങൾക്ക് വിതരണം ചെയ്തു.

Related posts

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പർ ചോർത്തിയ കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാള്‍ അറസ്റ്റില്‍

Aswathi Kottiyoor

അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്

Aswathi Kottiyoor

ഭാര്യയുടെ ‘സ്ത്രീധന’ത്തിൽ ഭർത്താവിന് യാതൊരു അവകാശവുമില്ല’; മലയാളി യുവതിയുടെ പരാതിയിൽ സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox