23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡറെ വധിച്ചെന്ന് സൈന്യം
Uncategorized

ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡറെ വധിച്ചെന്ന് സൈന്യം


ബെയ്റൂട്ട്: സായുധസംഘമായ ഹിസ്ബുല്ലയുടെ കമാൻഡർ ഫുആദ് ഷുക്കറിനെ വധിച്ചെന്ന് ഇസ്രയേൽ. ചൊവ്വാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ പ്രതിരോധ സേന സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗോലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തിന് ഉത്തരവാദി ഫുആദ് ഷുക്കറാണെന്ന് ഇസ്രയേൽ ആരോപിച്ചു.

“ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഹിസ്ബുല്ലയെന്ന ഭീകരസംഘടനയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറും അതിന്‍റെ സ്ട്രാറ്റജിക് യൂണിറ്റിന്‍റെ തലവനുമായ ഫുആദ് ഷുക്കറിനെ ബെയ്റൂട്ടിൽ വധിച്ചു”- ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

12 കുട്ടികൾ കൊല്ലപ്പെട്ട വടക്കൻ ഇസ്രായേലിലെ ഫുട്ബോൾ മൈതാനത്തെ ആക്രമണത്തിന് പിന്നിൽ ഹിസ്ബുല്ലയാണെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഫാലഖ്-1 എന്ന റോക്കറ്റ് തൊടുത്തുവിട്ടതിനെ തുടർന്ന് കുട്ടികൾ കൊല്ലപ്പെട്ടതിന് ഉത്തരവാദി കമാൻഡറായിരുന്ന ഫുആദ് ഷുക്കറാണെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഇസ്രായേലികളുടെയും മറ്റ് പലരുടെയും രക്തം ഫുആദിന്‍റെ കൈകളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് സൈനിക വക്താവ് റിയർ അഡമിറൽ ഡാനിയൽ ഹഗാരി പറഞ്ഞത്. ഗാസ യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രയേലിനെതിരായ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് ഷുക്കറാണെന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു.

Related posts

മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുബിൾ പ്രൊഫഷണൽ അവാർഡ് സ്വന്തമാക്കി മലയാളി

Aswathi Kottiyoor

സഹോദരങ്ങളുടെ മക്കൾ, പഠനവും കളിയും ഒരുമിച്ച്, മരണത്തിലും ഒപ്പം; മലപ്പുറത്തെ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ മരണം

Aswathi Kottiyoor

ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox