23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ
Uncategorized

കുടുംബത്തില്‍ ആരൊക്കെ ബാക്കിയുണ്ടെന്ന് പോലും അറിയില്ല; ഹൃദയം നുറുങ്ങി യുഎഇയിലെ ചൂരല്‍മലക്കാരൻ


അബുദാബി: വയനാട് ദുരന്തത്തില്‍ കുടുംബത്തിലെ നിരവധി പേരെ നഷ്ടമായതിന്‍റെ വേദനയിലാണ് യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളി ഷാജഹാന്‍ കുറ്റിയത്ത്. ഉരുള്‍പൊട്ടലില്‍ ഷാജഹാന് നഷ്ടമായത് ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമാണ്. ചിലരെ കാണാതായി. ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറി താമസിക്കുന്ന ഷാജഹാന്‍റെ മാതാപിതാക്കളും ഭാര്യയും മക്കളും സുരക്ഷിതരാണ്. എന്നാല്‍ നിരവധി ബന്ധുക്കള്‍ മരിച്ചതായി ഷാജഹാന്‍ ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. 12 സുഹൃത്തുക്കളെ കാണാതായി. ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കുടുംബത്തിലെ എത്ര പേര്‍ അവശേഷിക്കുന്നുണ്ടെന്ന് പോലും അറിയില്ലെന്നും ആളുകള്‍ ഇപ്പോഴും ആശുപത്രികളിലെത്തി തെരയുകയാണെന്നും ഷാജഹാന്‍ പറയുന്നു.

യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന 37കാരനായ ഷാജഹാന്‍ ചൂരല്‍മല സ്വദേശിയാണ്. സുരക്ഷിതരാണെന്ന് താന്‍ വിശ്വസിക്കുന്ന പലരുടെയും ഫോട്ടോകള്‍ ഓരോ മണിക്കൂറിലും ലഭിക്കുകയാണ്. ചിലര്‍ മരിച്ചു, ചിലരെ കാണാതായി. തങ്ങളുടെ പ്രിയപ്പെട്ടവരെ തെരയുകയാണ് എല്ലാവരും. നിരവധി സുഹൃത്തുക്കള്‍ക്കൊപ്പം ഏറ്റവും അടുത്ത സുഹൃത്തിനെയും നഷ്ടമായ തന്‍റെ മൂത്ത മകളെ ആശ്വസിപ്പിക്കാന്‍ പോലുമാകുന്നില്ലെന്ന് ഷാജഹാന്‍ പറഞ്ഞു. ഓരോ തവണ മകളെ വിളിക്കുമ്പോഴും നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഹൃദയം നുറുങ്ങുന്നു.

Related posts

വിലങ്ങാട് ഉരുള്‍ പൊട്ടൽ; ഡ്രോണ്‍ സര്‍വേ ഇന്നും തുടരും, നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍

Aswathi Kottiyoor

‘അവര്‍ ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്താല്‍ അറിയിക്കണം’; അല്ലെങ്കില്‍ കര്‍ശന നടപടിയെന്ന് ഇടുക്കി കളക്ടര്‍

Aswathi Kottiyoor

വാട്സാപിൽ ഓർഡർ; ഇഷ്ടഭക്ഷണം ട്രെയിനിലെ സീറ്റിൽ.*

Aswathi Kottiyoor
WordPress Image Lightbox