22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉരുള്‍പൊട്ടൽ; സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു, എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി
Uncategorized

ഉരുള്‍പൊട്ടൽ; സര്‍ക്കാരിന്‍റെ പൊതുപരിപാടികള്‍ മാറ്റിവെച്ചു, എല്ലാ സന്നാഹവും വയനാട്ടിലേക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്നത്തെ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. വയനാട്ടില്‍ ഇന്നുവരെ ഉണ്ടാകാത്ത വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈയിലുണ്ടായത്. മൂന്നു തവണയാണ് ഉരുള്‍പൊട്ടിയത്.

ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല മേഖല ഒറ്റപ്പെട്ടു. അതേസമയം, ദുരന്തത്തിന്‍റെ വ്യാപ്തി ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടത്തും എത്തിപ്പെടാൻ പ്രയാസമാണെന്നും എല്ലാ സന്നാഹങ്ങളും വയനാട്ടിലേക്ക് പോവുകയാണെന്നും പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related posts

ജോലിയ്ക്കായി വിളിച്ചു വരുത്തി; ദളിത്‌ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

ഡിവൈഡറിൽ ഇടിച്ച് ഇരുചക്രവാഹനം നിയന്ത്രണം തെറ്റി; അപകടത്തിൽ യുവതി മരിച്ചു

Aswathi Kottiyoor

പ്രധാനമന്ത്രി 70 വിദ്യാർഥികളുമായി സംവദിച്ചേക്കും; വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും

Aswathi Kottiyoor
WordPress Image Lightbox