23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • വീണ്ടും സ്വർണ്ണവില കുറഞ്ഞു; ആഭരണ പ്രേമികൾ ആശ്വാസത്തിൽ
Uncategorized

വീണ്ടും സ്വർണ്ണവില കുറഞ്ഞു; ആഭരണ പ്രേമികൾ ആശ്വാസത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,560 രൂപയാണ്.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. പത്ത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. എന്നാൽ ഇന്ന് വീണ്ടും ഇടിവിലേക്ക് പോയിരിക്കുകയാണ്. സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. സംസ്ഥാനത്തെ പല ജ്വല്ലറികളിലും തിരക്ക് കൂടിയിട്ടുണ്ട്. വിവാഹ വിപണിക്കും ഇതൊരു ആശ്വാസമാണ്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,320 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5230 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ്.

Related posts

കണ്ണൂർ പിടിക്കാൻ ജയരാജൻ ഇറങ്ങി, തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

Aswathi Kottiyoor

സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്

Aswathi Kottiyoor

വിവാഹാഭ്യർത്ഥന നിരസിച്ചു, 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരൻ

Aswathi Kottiyoor
WordPress Image Lightbox