പാലം തകർന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട തോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ.രക്ഷാപ്രവർത്തനത്തിന് നിലവിൽ ഹെലികോപ്റ്റർ സംവിധാനം വേണ്ടിവരുന്ന സാഹചര്യമാണ്.
വിവരമറിഞ്ഞെത്തിയവരുടെ വാഹനങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നതായും അനാവശ്യമായി ആരും വാഹനവുമായി സംഭവസ്ഥലത്തേക്ക് പോകരുതെന്നും നിർദേശം
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, റവന്യൂ-തദ്ദേശ സ്വയം ഭരണ സ്ഥാപന അധികൃതർ സ്ഥലത്തുണ്ട്
ആർക്കും തന്നെ അപകട മേഖലയിലേക്ക് കടക്കാൻ കഴിയാത്തതി നാൽ അനാവശ്യമായി ആരും സംഭവ സ്ഥലത്തേക്ക് പോകാതിരിക്കുക