23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മഴയ്ക്കൊപ്പം ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞും; ദുരന്തഭൂമിയിൽ തെരച്ചിലിന് വെല്ലുവിളി
Uncategorized

മഴയ്ക്കൊപ്പം ചൂരൽമലയിൽ കനത്ത മൂടൽമഞ്ഞും; ദുരന്തഭൂമിയിൽ തെരച്ചിലിന് വെല്ലുവിളി


വയനാട്: ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ചൂരൽ മലയിൽ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി. മഴയായിരുന്നു ഇതുവരെ പ്രതിസന്ധി സൃഷ്ടിച്ചതെങ്കിൽ ഇപ്പോൾ കനത്ത മൂടൽമഞ്ഞ് കാഴ്ച മറക്കുന്ന സ്ഥിതിയാണ്. ഇനിയും ഉരുൾപൊട്ടലുണ്ടാകാനുള്ള സാഹചര്യമാണ് ഇവിടെ. ഇതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മൂടൽമഞ്ഞ് തടസമായി വന്നിരിക്കുന്നത്.

ദുരന്തത്തിൽ ഇതുവരെ 93 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ വിംസ് ആശുപത്രിയിൽ ഒരു പുരുഷൻ്റെ മൃതദേഹം എത്തിച്ചു. ഇവിടെ ആകെ 10 മൃതദേഹങ്ങളാണ് ഇപ്പോഴുള്ളത്. ആകെ 82 പേര്‍ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

മേപ്പാടി ഹെല്‍ത്ത് സെന്‍ററില്‍ 52 മൃതദേഹങ്ങളാണ് ഉള്ളത്. ഇവരിൽ 35 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിലുള്ള 5 മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. വൈത്തിരി താലൂക്ക് ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും ഓരോ മൃതദേഹങ്ങൾ വീതമുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ 30 മൃതദേഹങ്ങളുണ്ട്.

Related posts

ഭക്ഷണത്തിന്‍റെ ബില്ല് ചോദിച്ച ഹോട്ടൽ ജീവനക്കാരനെ കാറിൽ വലിച്ചിഴച്ചത് 1 കിലോമീറ്ററോളം, മർദ്ദിച്ച് പണവും തട്ടി

Aswathi Kottiyoor

ഡൽഹിയിൽ 12 കാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ മൂന്ന് പേർ കുട്ടികൾ, 5 പേർ അറസ്റ്റിൽ

Aswathi Kottiyoor

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക്,വോട്ടെടുപ്പ് 7 ഘട്ടങ്ങളായെന്ന് സൂചന

Aswathi Kottiyoor
WordPress Image Lightbox