21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഉരുള്‍പൊട്ടല്‍ ദുരന്തം; ഹാരിസൺ പ്ലാന്‍റേഷൻ ബംഗ്ലാവിൽ 700പേർ കുടുങ്ങികിടക്കുന്നു, ചൂരൽമലയിൽ കൺട്രോൾ
Uncategorized

ഉരുള്‍പൊട്ടല്‍ ദുരന്തം; ഹാരിസൺ പ്ലാന്‍റേഷൻ ബംഗ്ലാവിൽ 700പേർ കുടുങ്ങികിടക്കുന്നു, ചൂരൽമലയിൽ കൺട്രോൾ


കല്‍പ്പറ്റ: മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക് ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. നേരത്തെ ജില്ലാ തലത്തില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന് പുറമെയാണ് ചൂരല്‍മല കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. അതേസമയം, 100ലധികം പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. മേപ്പാടി വിംസ് ആശുപത്രിയില്‍ 76 പേരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് പേരും മേപ്പാടി ആരോഗ്യ കേന്ദ്രത്തില്‍ 22പേരും ചികിത്സ തേടിയിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണവും ഉയരുകയാണ്.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കൈയിലെ വെള്ളരിമല ജിവിഎച്ച്എസ്എസിലും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയിരുന്നു. നാലു കുടുംബങ്ങളില്‍ നിന്നായി 15പേരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. മലവെള്ളപ്പാച്ചിലിന് മുമ്പ് ഇവരെ ഇവിടെ നിന്ന് മാറ്റിയിരുന്നോ എന്ന് വ്യക്തമായിട്ടില്ല. ഇതിനിടെ, മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം പ്ലാന്‍റേഷനില്‍ 700ലധികം പേര്‍ കുടുങ്ങികിടക്കുകയാണ്.

ഇതില്‍ 10പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ചൂരല്‍മല മേഖലയില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനായിട്ടില്ല. ഇവിടേക്കുള്ള പാലം തകര്‍ന്നിരിക്കുകയാണ്. താല്‍ക്കാലിക പാലം നിര്‍മിച്ച് കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം. ഹാരിസണ്‍ പ്ലാന്‍റേഷന്‍റെ ബംഗ്ലാവില്‍ അഭയം തേടിയ 700പേരാണ് കുടുങ്ങിക്കിടക്കുന്നത്. രാത്രിയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവിലേക്ക് മാറിയതാണെന്നാണ് കരുതുന്നത്.

Related posts

17 ദിവസമായി പ്രാണൻ കയ്യിലെടുത്ത് 41 പേർ; സിൽക്യാര ടണൽ രക്ഷാദൗത്യം തുടരുന്നു; ശുഭപ്രതീക്ഷയില്‍ ദൗത്യസംഘം

Aswathi Kottiyoor

എംഎസ്എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധം, അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

Aswathi Kottiyoor

വിവാഹ സംഘത്തിന്റ കാര്‍ അപകടത്തില്‍പ്പെട്ടു; വധൂവരന്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox