26.1 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മഴ തുടരുന്നു, സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി
Uncategorized

മഴ തുടരുന്നു, സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.

കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ – കണ്ണൂർ എക്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് – തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

Related posts

ആന്ധ്ര മുൻമുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കുടുംബത്തിൽ സ്വത്ത് തര്‍ക്കം ,കമ്പനികാര്യ ട്രൈബ്യൂണലില്‍ കേസ്

Aswathi Kottiyoor

‘അല്ല അമ്മാതിരി കമന്‍റ് വേണ്ട കേട്ടോ’, മുഖാമുഖം പരിപാടിയിൽ അവതാരകയോട് ക്ഷോഭിച്ച് പിണറായി വിജയൻ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും നാളെയും ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യത

Aswathi Kottiyoor
WordPress Image Lightbox