31.3 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • വയനാട് ഉരുൾപൊട്ടൽ: കേന്ദ്രം കൂടുതൽ ഇടപെടണമെന്ന് രാഹുൽ ​ഗാന്ധി
Uncategorized

വയനാട് ഉരുൾപൊട്ടൽ: കേന്ദ്രം കൂടുതൽ ഇടപെടണമെന്ന് രാഹുൽ ​ഗാന്ധി

ദില്ലി: വയനാട് ഉരുൾപൊട്ടൽ ​ദുരന്തത്തിൽ സാധ്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ. 50ലധികം ആളുകൾ മരിച്ചു. മുണ്ടക്കൈ ഗ്രാമം ഒലിച്ചൂപോയി. കേന്ദ്രം പ്രഖ്യാപിച്ച സഹായധനം കൂട്ടണമെന്നും പ്രളയക്കെടുതി നേരിടാൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഈ വിഷയത്തിൽ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും രാഹുൽ ഗാന്ധി പറ‍ഞ്ഞിരുന്നു.

മുഖ്യമന്ത്രിയും ജില്ലാ കലക്ടറുമായും ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജ്ജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പറഞ്ഞു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യു. ഡി. എഫ്. പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.

Related posts

ആരുമറിയാതെ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം സ്ഥലം വിൽപ്പനയായതോടെ പുറത്തെടുത്ത് കത്തിച്ചു, നിതീഷിൻ്റെ മൊഴി

Aswathi Kottiyoor

മഴ കനത്താൽ വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകാം, അവശിഷ്ടങ്ങൾ മറ്റൊരു ദുരന്തമായേക്കും: ഐസർ മൊഹാലിയിലെ ഗവേഷകർ

Aswathi Kottiyoor

ഹാഷിം ആത്മഹത്യ ചെയ്യില്ല, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞാണ് പോയത്, അനൂജയെ അറിയില്ല’; പിതാവ് ഹക്കിം

Aswathi Kottiyoor
WordPress Image Lightbox