23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഡ്രോണുകൾ വിന്യസിച്ച് തിരച്ചിൽ നടത്തണമെന്ന് മുഖ്യമന്ത്രി ,സൈന്യത്തിന്‍റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്
Uncategorized

ഡ്രോണുകൾ വിന്യസിച്ച് തിരച്ചിൽ നടത്തണമെന്ന് മുഖ്യമന്ത്രി ,സൈന്യത്തിന്‍റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരിൽ നിന്നാണ് എത്തുക..ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള – കർണാടക ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.
സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
ഫോൺ : 9497900402, 0471 2721566.

Related posts

വയനാട് നടവയലിൽ പുലിയെ അവശനിലയിൽ കണ്ടെത്തി; അസുഖം ബാധിച്ചതെന്ന് സംശയം, വലയിട്ട് പിടികൂടി

Aswathi Kottiyoor

ഡോ. വന്ദന കൊലക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

Aswathi Kottiyoor

പാഞ്ഞടുത്ത് വണ്ടി കുത്തിനീക്കി, ഗവി കണ്ട് മടങ്ങിയ കുടുംബം കാട്ടാനയുടെ മുന്നിൽ, അത്ഭുതകരമായ രക്ഷപ്പെടൽ

Aswathi Kottiyoor
WordPress Image Lightbox