22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 620 കിമീ, 9 മണിക്കൂർ10 മിനിറ്റ്; എറണാകുളം-ബെം​ഗളൂരു വന്ദേഭാരത് ബുക്കിങ് തുടങ്ങി, നിരക്കുകളറിയാം
Uncategorized

620 കിമീ, 9 മണിക്കൂർ10 മിനിറ്റ്; എറണാകുളം-ബെം​ഗളൂരു വന്ദേഭാരത് ബുക്കിങ് തുടങ്ങി, നിരക്കുകളറിയാം

കൊച്ചി: ഈ മാസം 31ന് സർവീസ് തുടങ്ങുന്ന ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജങ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെം​ഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.

ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50നു എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരുവിലെത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് നിലവിൽ സർവീസ്. ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Related posts

സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച് കരുവന്നൂര്‍ പുഴയിൽ ചാടി; മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ഇ ശ്രം രജിസ്‌ട്രേഷൻ ക്യാമ്പ്

Aswathi Kottiyoor

കാറിലെത്തിയ സംഘം സ്കൂ‌ട്ടർ ഇടിച്ചിട്ട് ചെക്കിക്കുളം സ്വദേശിയെ തട്ടിക്കൊണ്ട് പോയി

Aswathi Kottiyoor
WordPress Image Lightbox