September 19, 2024
  • Home
  • Uncategorized
  • 97 ശതമാനം മരണ നിരക്കുള്ള രോഗം; അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് വിദേശത്ത് നിന്ന് ഇന്നെത്തും
Uncategorized

97 ശതമാനം മരണ നിരക്കുള്ള രോഗം; അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് വിദേശത്ത് നിന്ന് ഇന്നെത്തും

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് വിദേശത്ത് നിന്ന് ഇന്നെത്തും. ജർമ്മനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുന്നത്. മരുന്ന് ഇന്ന് തിരുവനന്തപുരത്തെത്തും. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കാനും നടപടികളായിട്ടുണ്ട്.

നേരത്തെ, അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന്‍റെ ജീവൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയില്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. രോഗം നേരത്തെ തിരിച്ചറിയാൻ സാധിച്ചതാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോ.അബ്ദുൾ റൗഫ് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ രോഗം തിരിച്ചറിഞ്ഞതാണ് ഗുണകരമായത്. ജർമനിയിൽ നിന്നുള്ള മരുന്ന് ആരോഗ്യ വകുപ്പ് എത്തിച്ചു നൽകിയെന്നും അത് കുട്ടിക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഇതുവരെ ഈ രോഗം ബാധിച്ച 8 പേരാണ് രോഗ വിമുക്തി നേടിയതെന്നും രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗ വിമുക്തി നേടുന്നതെന്നും അദ്ദേഹം പറഞ്ഞു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിക്കാണ് രോഗം ഭേദമായത്. 97 ശതമാനം മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

Related posts

രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം, നടക്കുന്നത് ഊർജിതമായ പ്രവർത്തനം :ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Aswathi Kottiyoor

വീടിന്‍റെ ബാൽക്കണിൽ നിന്നും വീണ് 29 കാരി മരിച്ച നിലയിൽ, മകളെ ഭർത്താവ് തള്ളിയിട്ടതാണെന്ന് പിതാവ്, അന്വേഷണം

Aswathi Kottiyoor

‘ഹൃദയം വയനാടിനൊപ്പം’: അടിയന്തര സഹായങ്ങളും ദീർഘകാല വികസന സംരംഭങ്ങളുമായി റിലയൻസ് ഫൗണ്ടേഷൻ

Aswathi Kottiyoor
WordPress Image Lightbox