22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജനകീയ മുഖം വീണ്ടെടുക്കാൻ മാലിന്യ നിർമാർജ്ജനം; വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം
Uncategorized

ജനകീയ മുഖം വീണ്ടെടുക്കാൻ മാലിന്യ നിർമാർജ്ജനം; വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം


തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ജനകീയ മുഖം വീണ്ടെടുക്കാൻ, മാലിന്യ നിർമാർജ്ജന പ്രവര്‍ത്തനങ്ങൾക്ക് വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം. ക്ഷേമപ്രവര്‍ത്തനങ്ങളിലെ മുൻഗണന പുതുക്കിയതിന് പിന്നാലെയാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നത്തിൽ ജനകീയ ഇടപെടലിന് കളമൊരുങ്ങുന്നത്. കക്ഷി രാഷ്ട്രീയ ഭേദമില്ലാത്ത സഹകരണം ഉറപ്പാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യമുക്ത നവ കേരളത്തിന് സംഘടനാ തലത്തിൽ പിന്തുണ ഉറപ്പാക്കുകയാണ് സിപിഎം.

തിരുത്തൽ പല തലങ്ങളിലാണ്. അടിസ്ഥാനം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളാണ്. ക്ഷേമ പ്രവർത്തനങ്ങളുടെ മുൻഗണന പുതുക്കി നിശ്ചയിച്ചും താഴെ തട്ടിൽ ജനവികാരം ആളിക്കത്തിച്ച സേവന നിരക്ക് വര്‍ദ്ധന തിരുത്തിയും ഇടപെടലിന് പിന്നാലെയാണ് സംസ്ഥാനത്തുടനീളം അനുഭവിക്കുന്ന പ്രശ്നം എന്ന നിലയിൽ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ക്രിയാത്മക ഇടപെടലുകൾക്ക് തീരുമാനം വന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടേയും കോര്‍പറേഷനുകളുടേയും വീഴ്ച സര്‍ക്കാര്‍ സംവിധാനങ്ങൾ കൊണ്ട് മാത്രം മറികടക്കാൻ കഴിയുന്നതല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തിയത്. അതുകൊണ്ട് ജനകീയ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ ധാരണയായി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ച് ശുചിത്വ കേരള പ്രഖ്യാപനത്തിനുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചതും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത സഹകരണം തേടിയതും.

Related posts

കെജ്രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും; ഇഡി അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി

Aswathi Kottiyoor

വിണ്ടുകീറിയ പാടങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങി; കർഷകർക്ക് ആശ്വാസം

Aswathi Kottiyoor

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox