22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വൈദ്യുതി കണക്ഷന്‍ ഇനി 7 ദിവസത്തിനകം; ചെറുകിട വ്യവസായങ്ങള്‍ക്ക് വീട്ടിലെ കണക്ഷന്‍
Uncategorized

വൈദ്യുതി കണക്ഷന്‍ ഇനി 7 ദിവസത്തിനകം; ചെറുകിട വ്യവസായങ്ങള്‍ക്ക് വീട്ടിലെ കണക്ഷന്‍

തിരുവനന്തപുരം വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാല്‍ പണമടച്ച്‌ പുനഃസ്ഥാപിക്കാനുമുള്ള നടപടികള്‍ വേഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം.
അപേക്ഷ നല്‍കി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി.
കെഎസ്‌ഇബിയുടെ സേവനങ്ങള്‍ക്ക് ഓണ്‍ലൈൻ ഉപയോഗപ്പെടുത്തണമെന്നതും പ്രധാന നിർദേശമാണ്. അപേക്ഷയില്‍ ഏഴുദിവസത്തിനകം നടപടിയെടുക്കണം.

പ്രയാസമേറിയ സ്ഥലങ്ങളില്‍ ഒരുമാസംവരെ സമയമെടുക്കാം. അപേക്ഷ നല്‍കി 45 ദിവസത്തിനകം ഉദ്യോഗസ്ഥൻ വീട്ടിലെത്തി വൈദ്യുതി തൂണടക്കമുള്ള ഉപകരണങ്ങളുടെ തുക അറിയിക്കണം. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുമ്ബോള്‍ നാല് കിലോവാട്ട് വരെമാത്രമാണ് ഉപയോഗമെങ്കില്‍ വീട്ടിലെ കണക്-ഷൻ ഉപയോഗിക്കാം. അതിന് പ്രത്യേക വാണിജ്യകണക്-ഷൻ എടുക്കേണ്ട. കൂടുതല്‍ വൈദ്യുതി ചാർജിങ് സ്റ്റേഷനുകള്‍ തുടങ്ങാനും പുതിയ കോഡില്‍ നിർദേശമുണ്ട്. അധിക ലോഡിന്റെ ഉപയോഗലംഘനത്തിന് മീറ്ററില്‍ രേഖപ്പെടുത്തിയത് മാത്രം കണക്കിലെടുത്താകണം പിഴ.

സർക്കാരിന്റെ ഊർജനയത്തിന് പിന്തുണയായി ബഹുനില കെട്ടിടങ്ങളില്‍ വൈദ്യുതി ചാർജിങ് യൂണിറ്റ് സ്ഥാപിക്കും. വാടകകെട്ടിടങ്ങളിലെ സെക്യുരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ക്ക് പരിഹാരമായി കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും രേഖകള്‍ സൂക്ഷിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റിന് പ്രത്യേക അക്കൗണ്ടും രൂപീകരിക്കാം.

Related posts

ബന്ധുവീട്ടിൽ വിരുന്നുന്നെത്തി, മണ്ണെടുത്ത കുഴിയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

Aswathi Kottiyoor

‘പാഠപുസ്തകം കാവി പുതപ്പിക്കാൻ ശ്രമം, മാറ്റം സംസ്ഥാന സിലബസിനെ ബാധിക്കില്ല’; വി ശിവൻകുട്ടി

Aswathi Kottiyoor

പണമൊഴുകിയ 13 ദിവസം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി, കേരളത്തിൽ നിന്ന് 53 കോടി

Aswathi Kottiyoor
WordPress Image Lightbox