ആദ്യ ഗെയിമിൽ അനായാസമായിരുന്നു സിന്ധുവിന്റെ മുന്നേറ്റം ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്താന‍് ഫാത്തിമ റസാഖിന് കഴിഞ്ഞില്ല. ആദ്യ ഗെയിമിലെ ആധിപത്യം സിന്ധു രണ്ടാം അങ്കത്തിലും തുടർന്നു. ഇതോടെ ഏകപക്ഷീയ വിജയം ഇന്ത്യൻ താരം നേടുമെന്ന് ഉറപ്പായിരുന്നു. വെറും അരമണിക്കൂർ മാത്രമാണ് മത്സരം നീണ്ടത്.
ഗ്രൂപ്പ് ഘട്ടത്തിൽ സിന്ധുവിന്റെ അടുത്ത മത്സരം ജൂലൈ 31നാണ്. എസ്റ്റോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിലെ സമ്പൂർണ ജയമാണ് ഇന്ത്യൻ താരത്തിന്റെ ലക്ഷ്യം. 2016ൽ റിയോ ഒളിംപിക്സിൽ വെള്ളിയും 2021ൽ ടോക്കിയോയിൽ വെങ്കല മെഡലും സ്വന്തമാക്കിയ പി വി സിന്ധു പാരിസിൽ സുവർണമെഡൽ പ്രതീക്ഷയിലാണ്.