23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെഇസിഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ; സന്തോഷം പങ്കുവെച്ച് മന്ത്രി
Uncategorized

പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെഇസിഎല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ; സന്തോഷം പങ്കുവെച്ച് മന്ത്രി

തിരുവനന്തപുരം: പ്രതിരോധ മേഖലയിൽ നിന്ന് കെൽട്രോണിന് വീണ്ടും സുപ്രധാന ഓർഡർ ലഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു. 17 കോടിയുടെ ഓർഡറിലൂടെ 2000ത്തിലധികം ട്രാൻസ്ഡ്യൂസർ എലമെന്‍റുകൾ നിർമ്മിക്കാനുള്ള ഓർഡറാണ് കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിന് ലഭിച്ചത്. പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയിൽ നിന്നും കെ ഇ സി എല്ലിന് ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിത്.

ഇന്ത്യൻ നാവികസേനയുടെ പ്രധാന പദ്ധതികളിലൊന്നായ എ എസ് ഡബ്ള്യൂ ഷാലോ വാട്ടർ ക്രാഫ്റ്റിലെ സോണാറുകൾക്ക് ആവശ്യമായ നൂതന ട്രാൻസ്ഡ്യൂസർ എലമെന്റുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് മുഖേന ഓർഡർ ലഭിച്ചിരിക്കുന്നത്. സമുദ്രത്തിനടിയിലുള്ള ശബ്‍ദ തരംഗങ്ങളിലൂടെ മറ്റ് കപ്പലുകളുടെയും അന്തർവാഹിനികളുടെയും സാന്നിധ്യം തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായ ഹൈഡ്രോഫോണുകളുടെ പ്രധാന ഘടകമാണ് ട്രാൻസ്ഡ്യൂസറുകൾ.

രാജ്യത്ത് ആഭ്യന്തരമായി ട്രാൻസ്ഡ്യൂസറുകൾ നിർമ്മിക്കുന്ന സുപ്രധാന പൊതുമേഖലാ സ്ഥാപനമാണ് കെ ഇ സി എൽ. ഒട്ടനവധി വർഷങ്ങളായി അണ്ടർ വാട്ടർ മേഖലയിലേക്ക് വിവിധതരം പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഇന്ത്യൻ നാവികസേനയ്ക്കായി കെൽട്രോൺ നിർമ്മിച്ചു നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related posts

4 വീപ്പകൾ ചേര്‍ത്ത് ചങ്ങാടം, ഉദ്ഘാടന യാത്രയിൽ പഞ്ചായത്ത് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ!

Aswathi Kottiyoor

മയക്കുമരുന്ന് കേസ്: യുവാവിന് പത്തു വര്‍ഷം തടവ്

Aswathi Kottiyoor

ഹരിത കർമസേനയുടെ യൂസർഫീ വീഴ്ച വരുത്തുന്നവർ മാസം 50 ശതമാനം പിഴ നല്കണം

Aswathi Kottiyoor
WordPress Image Lightbox