23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും: മന്ത്രി മുഹമ്മദ് റിയാസ്
Uncategorized

അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും: മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നുവെന്നും ഇനിയുമുണ്ടാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അർജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള പാസ് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ വാക്കുകൾ

ഷിരൂരിൽ കാലാവസ്ഥ പ്രതികൂലമാണ്. പ്രതീക്ഷ കൈവിടേണ്ട ഘട്ടമായെന്ന് തോന്നുന്നില്ല. പരിമിതിയിൽ നിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി തന്നെ കേന്ദ്ര സർക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദൗത്യം നടക്കുന്ന സ്ഥലത്തേക്ക് ജിതിൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്ന് മുതൽ പോകാൻ അനുമതി ലഭിച്ചിട്ടുണ്ട്. അതിനുള്ള പാസ് ലഭ്യമാക്കിയിട്ടുണ്ട്. അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം നികൃഷ്ടമാണ്.

വീട്ടിൽ പോയ ഘട്ടത്തിൽ പലരും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. വളരെ ഗൗരവത്തിൽ ചർച്ചചെയ്യപ്പെടേണ്ട വിഷയമാണ്. ലോകത്തിലെ മലയാളികൾ മുഴുവൻ പ്രയാസത്തോടെ ഉറ്റുനോക്കുന്ന വിഷമകരമായ ഒരു ഘട്ടമാണിത്. ഈ സമയത്ത് കുടുംബത്തെ ആക്രമിക്കുന്നത് ഗൗരവകരമായ വിഷയമാണ്. കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ട്. കേസെടുത്തിട്ടുമുണ്ട്. അർജുനെ കണ്ടെത്തുകയെന്നതാണ് പ്രധാനം. അതിനായി എല്ലാ ശ്രമമവും ഇടപെടലും നടത്തും. അർജുന്റെ കുടുംബത്തിനൊപ്പം തുടക്കം മുതലേ ഉണ്ടായിരുന്നു, ഇനിയുമുണ്ടാകും. അതിനുവേണ്ടതെല്ലാം സർക്കാർ ചെയ്യും.

Related posts

വന്യമൃഗ സംഘര്‍ഷം; വയനാട്ടിലെ കടുവാ കണക്കുകള്‍ പുറത്ത് വിട്ട് വനംവകുപ്പ്

Aswathi Kottiyoor

നിലവിൽ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുക്കുന്നു; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ചിനും ബാധകം

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും അടക്കം 5 പേര്‍ക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox