22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു
Uncategorized

തുറവൂരിൽ കുളം മലിനപ്പെടുത്തിയതിന് ആക്രികടയ്ക്ക് 25000 രൂപ പിഴയിട്ടു

തുറവൂർ: മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും അവശിഷ്ടങ്ങൾ കുളത്തിൽ നിക്ഷേപിച്ച് മലിനപ്പെടുത്തിയതിനും പൊരുന്നശ്ശേരി അമ്പലത്തിന്റെ പരിസരത്തുളള ആക്രി കടയ്ക്ക് സ്ക്വാഡ് നോട്ടീസും 25,000 രൂപ പിഴയുമിട്ടു. ആക്രി കടയ്ക്ക് പഞ്ചായത്ത് ലൈസൻസ് ഇല്ലെന്നും സ്ക്വാഡ് കണ്ടെത്തി. ജൈവ, അജൈവമാലിന്യവും, മലിനജലവും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന് ദാമോദര ഹോട്ടലിന് നോട്ടീസും 5,000 രൂപ പിഴയുമിട്ടു. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മറ്റ് മാലിന്യങ്ങൾ കത്തിച്ചതിന് സൂര്യ ടൂവീലർ വർക്ക് ഷോപ്പിന് നോട്ടീസും 5,000 രൂപ പിഴയുമിട്ടു.

ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തുറവൂർ ഗ്രാമപഞ്ചായത്തിലെ 29 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. രുചി സ്വീറ്റ്സ്, നവാസ് ഫിഷ് സ്റ്റാൾ, ഗവണ്‍മെന്റ് എൽ പി സ്കൂൾ, കാറ്റാടി കള്ള് ഷാപ്പ് എന്നീ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. നോട്ടീസും ഫൈനും നൽകിയ നൽകിയ ഇടങ്ങൾ പരിശോധിച്ച്, തുടർ നടപടികൾ സ്വീകരിച്ച് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സ്ക്വാഡ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി.

Related posts

മലപ്പുറത്ത് എട്ട് മാസം പ്രായമുളള റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയിൽ കുടുങ്ങി

Aswathi Kottiyoor

രണ്ടുപേരുകള്‍ മാത്രമല്ല, ഈ സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന്റെ പേരുകൂടി പുറത്തുവരാനുണ്ട് : വി ഡി സതീശന്‍

Aswathi Kottiyoor

കാറിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; ചെറുത്ത് യുവതി: തലനാരിഴയ്ക്ക് രക്ഷപ്പെടല്‍

Aswathi Kottiyoor
WordPress Image Lightbox