ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ ബ്ലോക്ക് പ്രവർത്തന റിപ്പോർട്ടും ശുചിത്വ വിജിലൻസ് ഓഫീസർ അനിൽകുമാർ പടിക്കൽ ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ കെ നാരായണൻ “സുസ്ഥിരതയും സമ്പൂർണ്ണതയും”ജയപ്രകാശ് പന്തക്ക “മാലിന്യ സംസ്ക്കരണം, മനോഭാവം” ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ “ശുചിത്വ പരിപാലനം-ഫണ്ടുകൾ” എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു.കില ഫാക്കൽറ്റി പി എം രമണൻ, ബ്ലോക്ക് ശുചിത്വ ഓഫീസർ എ കെ സൽമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും,ഏഴ് പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികളും, കുടുംബശ്രീ സിഡിഎസ് ചെയർപഴ്ൺൻമാരും, ആസൂത്രണ സമിതി ഉപാധ്യക്ഷരും ശില്പശാലയിൽ പങ്കെടുത്തു.ശുചിത്വ പരിപാലനത്തിൽ ജില്ലയിൽ ഒന്നാമത് എത്തിയ ബ്ലോക്കാണ് പേരാവൂർ.