22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം
Uncategorized

ഇന്ന് മഴ കനക്കില്ല, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്; തീരങ്ങളിൽ ജാഗ്രത വേണം


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയാകട്ടെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അതേസമയം കണ്ണൂർ, കാസർകോട് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി അറിയിപ്പുണ്ട്.

കേരള തീരത്ത്‌ 28.07.2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 2.3 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തമിഴ്‌നാട് തീരത്ത് 28.07.2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 1.9 മുതൽ 2.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപ്, കർണാടക തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

Related posts

*കാര്യവട്ടത്ത് ഇന്ത്യ-നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു.*

Aswathi Kottiyoor

മികച്ച അഭിനയ മുഹുര്‍ത്തങ്ങളുമായി പൃഥ്വിരാജ്: വിസ്മയിപ്പിച്ച് ആട് ജീവിതം ട്രെയിലർ

Aswathi Kottiyoor

ആരോഗ്യ മേഖലയ്ക്ക് ആഗോള തലത്തിൽ നേട്ടം; ആലുവയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox