23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കശുമാവ് തൈകൾ വിതരണം ചെയ്‌തു
Uncategorized

കശുമാവ് തൈകൾ വിതരണം ചെയ്‌തു


കേളകം: കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ കശുമാവ് വികസന കോർപ്പറേഷൻ മുഖേന വിതരണം ചെയ്യുന്ന കശുമാവ് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കമ്മ മേലെക്കൂറ്റ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷൻ തോമസ് പുളിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത വാത്യാട്ട് സംസാരിച്ചു. ചടങ്ങിൽ കൃഷി ഓഫീസർ കെ ജി സുനിൽ, കൃഷി അസിസ്റ്റൻറ് പ്രണവ്ദാസ്, കശുമാവ് വികസന കോർപ്പറേഷൻ ജില്ല കോഡിനേറ്റർ അനഘ എന്നിവർ പങ്കെടുത്തു.

113 കർഷകർക്കായി 3470 കൈകളാണ് വിതരണം ചെയ്യുക. ഉള്ളാട് ത്രീ, ഡബ്ലിയു ആർ ഐ 3 ഇനങ്ങളിൽപ്പെട്ട കശുകളാണ് വിതരണം ചെയ്യുന്നത്. അപേക്ഷ തന്ന എല്ലാവർക്കും തൈകൾ സൗജന്യമായി അനുവദിച്ചിട്ടുണ്ട്.

Related posts

നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

Aswathi Kottiyoor

കുടകിലെ ബീരുഗ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

Aswathi Kottiyoor

കേരളത്തിൽ 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

Aswathi Kottiyoor
WordPress Image Lightbox