23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖാപ്രയാണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു
Uncategorized

അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖാപ്രയാണവും ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു


അടക്കാത്തോട്: നല്ല പാഠത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ പ്രയാണവും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. നല്ലപാടം ക്ലബ്ബിൻറെ അംഗങ്ങൾ നേതൃത്വംവഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ദീപശിഖ കൊളുത്തി കായിക താരം മുഹമ്മദ് ഫസലിന് കൈമാറി. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ദീപശിഖ ഏറ്റുവാങ്ങി ഒളിമ്പിക്സ് സന്ദേശം നൽകി. ക്ലബ്ബ് കൺവീനർമാരായ സോളി ജോസഫ് ,ജോഷി ജോസഫ്,ജസീന്ത കെ വി , സിസ്റ്റർ ആൻ മരിയ, ബിജോയ് സി ജെ,സിസ്റ്റർ ജിൽസി എലിസബത്ത് എന്നിവർ പ്രസംഗിച്ചു. പ്രത്യേക അസംബ്ലി, ഒളിബിക്സ് വിളംബര പ്രതിജ്ഞ എന്നിവയും
തുടർന്ന് ക്ലാസ് അടിസ്ഥാനത്തിൽ ഒളിമ്പിക്സ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

Related posts

മാറ്റം അനിവാര്യം, സുരക്ഷിതമായ തെഴിലിടം ഒരുമിച്ച് സൃഷ്ടിക്കാം: ഡബ്യൂസിസി

Aswathi Kottiyoor

ആലപ്പുഴ വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു; മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ

Aswathi Kottiyoor
WordPress Image Lightbox