കേളകം: ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ക്കതീതമായ മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് പാരീസിൽ തിരിതെളിയുമ്പോൾ കുട്ടികളുടെ മനസില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്‍റെയും ഐക്യത്തിന്റെയും തിരിതെളിയിച്ച് കേളകം സെന്റ് തോമസ് ഹൈസ്കൂൾ 33 മത് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് കവണാട്ടേൽ സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ഒളിമ്പിക്സ് റിങ് ഡ്രോയിംഗ് ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ വിപിൻ ആന്റണിയുടെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് അംഗങ്ങൾ സ്പോർട്സ് ഉപകരണങ്ങളുടെ പ്രദർശനം, ഒളിമ്പിക്സ് ഗീതം, എയ്റോബിക്സ് ഡാൻസ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളായ സോയ മരിയ ഒളിമ്പിക്സിന്‍റെ ചരിത്രവും ദിസ സാന്‍ജോ ഒളിമ്പിക്സ് റിങിന്‍റെ അര്‍ത്ഥവും വിശദീകരിച്ചു.
- Home
- Uncategorized
- പാരീസ് ഒളിമ്പിക്സ് ; ഐക്യദാഢ്യവുമായി കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂൾ
previous post