23.3 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • മരങ്ങൾ കടുപുഴകി വീടിനു മുകളിൽ വീണ് യുവതിക്ക് പരിക്ക്
Uncategorized

മരങ്ങൾ കടുപുഴകി വീടിനു മുകളിൽ വീണ് യുവതിക്ക് പരിക്ക്


ചെറുപുഴ: മരങ്ങൾ കടുപുഴകി വീടിനു മുകളിൽ വീണ് യുവതിക്ക് പരിക്ക്. കോഴിച്ചാലിൽ മീൻതുള്ളിയിലേ കൊച്ചുകരയിൽ ഓമനയുടെ വീടിൻറെ മുകളിൽ ആണ് മരം വീണത്. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഓമനയുടെ മകൻ അഭിലാഷിന്റെ ഭാര്യ സോഫിയക്ക് പരിക്കേറ്റു. മൂന്നും പത്തും വയസ്സുള്ള രണ്ടു കുട്ടികളും അഭിലാഷും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ സോഫിയ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലാവ്, തേക്ക്,കവുങ്ങ് ഉൾപ്പെടെ ഉള്ള മരങ്ങളാണ് വീടിനു മുകളിൽ വീണത്. വീടിൻറെ മേൽക്കൂര പൂർണമായും തകർന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.

Related posts

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

Aswathi Kottiyoor

നിരവധി പഠനങ്ങളും പരിശോധനകളും കഴിഞ്ഞു; കിള്ളിമംഗലം പുൽപ്പായ കരകൗശല ഉൽപ്പന്നങ്ങളുടെ പട്ടികയിലേക്ക്

Aswathi Kottiyoor

ബെംഗളൂരു കഫേയിലെ സ്ഫോടനം; അന്വേഷണത്തിന് എൻഐഎയും ഐബിയും

Aswathi Kottiyoor
WordPress Image Lightbox