രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനത്തിൽ ലോംഗ് ഡോക്യുമെന്‍ററി വിഭാഗത്തിലെ അഞ്ച് ചിത്രങ്ങളടക്കം 62 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബംഗാളി ചിത്രമായ ഡോൾസ് ഡോണ്ട് ഡൈ, മലയാളചിത്രം കൈമിറ, ഓപ്പോസിറ്റ് എന്നിവയടക്കം മത്സര വിഭാഗത്തിൽ ഞായറാഴ്ച 11 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
പലസ്തീൻ ജനതയുടെ സംഘർഷഭരിതമായ ജീവിതവും അതിജീവനവും പ്രമേയമാക്കിയ ഹെവിമെറ്റൽ, പലസ്തീൻ ഐലൻസ്സ് എന്നീ ചിത്രങ്ങളാണ് പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കുക. വിഖ്യാത സംവിധായകരായ ബേദി സഹോദരന്മാരുടെ മോണാർക് ഓഫ് ദി ഹിമാലയാസ്, കോർബറ്റ്സ് ലെഗസി, പോർട്രേറ്റ് ഓഫ് ലിവ് ഉൾമാൻ വിഭാഗത്തിൽ ലിവ് ഉൾമാൻ- എ റോഡ് ലെസ് ട്രാവൽഡ് എന്നിവയും മൂന്നാം ദിനത്തിൽ ഉണ്ടാകും.
ഇൻറർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ സ്പാനിഷ് സംവിധായകൻ ഹെർമിനിയോ കാർഡിയേൽ ചിത്രം നോട്ട്, പോർച്ചുഗീസ് ചിത്രം പാരനോയ ഓർ മിസ്റ്റിഫിക്കേഷൻ, ഫ്രഞ്ച് ചിത്രം വോൾസെലസ്റ്റ്, പ്രൈവറ്റ് മെസ്സേജ്, മാസ്റ്റർ പീസ്, വാണ്ടറിംഗ് ബേർഡ്, ഗുഡ് ടു സീ യാ, ഗെയിം ബോയ്, അർജൻറീനിയൻ ചിത്രം ജോർജ് പൊളാക്കോ, പാകിസ്ഥാന്‍ ചിത്രം സോങ്സ് ഓഫ് ദ സൂഫി എന്നിവയും ഞായറാഴ്ച പ്രദർശിപ്പിക്കും.