22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ; വീട്ടിലെത്തിയിരുന്നത് അവധിദിനങ്ങളിൽ
Uncategorized

മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ; വീട്ടിലെത്തിയിരുന്നത് അവധിദിനങ്ങളിൽ

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹന്റെ കൊല്ലം നെല്ലിമുക്കിലെ വീട് അടച്ചിട്ട നിലയിൽ. രണ്ട് ദിവസം മുമ്പ് വരെ ഈ വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അവധി ദിവസങ്ങളിലാണ് ധന്യ വീട്ടിൽ എത്തിയിരുന്നത്. എല്ലാവരുമായും അടുപ്പം പുലർത്തുന്ന പ്രകൃതമായിരുന്നില്ല ധന്യയുടേതെന്നും തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നുമാണ് നാട്ടുകാരുടെ വിശദീകരണം.

മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു ധന്യ മോഹന്‍. റമ്മികളിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് പണമുപയോഗിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ധന്യ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിട്ടുണ്ട്.

ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്‍റെ സിസ്റ്റം നിയന്ത്രണം മുഴുവന്‍ ധന്യാ മോഹന്‍റെ കൈയ്യിലായിരുന്നു. ധന്യയുടെയും മറ്റ് നാലു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്.

Related posts

മുത്തൂറ്റ് മിനിയുടെ അറ്റാദായത്തില്‍ 42.59 ശതമാനം വര്‍ധന

Aswathi Kottiyoor

വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

വിചാരണക്കുള്ള കോടതി മുറി മാറ്റാൻ കോടതി ഇടപെടൽ; തീരുമാനം അഡ്വ. രാമൻപിള്ളയുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത്

Aswathi Kottiyoor
WordPress Image Lightbox