23.4 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • സ്റ്റാലിൻ തുടങ്ങി, പിന്നാലെ പിണറായി; പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ’ മുഖ്യമന്ത്രിമാർ
Uncategorized

സ്റ്റാലിൻ തുടങ്ങി, പിന്നാലെ പിണറായി; പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ’ മുഖ്യമന്ത്രിമാർ


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ​ഗ് യോ​ഗത്തിൽ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ എന്നിവരാണ് വിട്ടുനിൽക്കുന്നത്. കേന്ദ്ര ബജറ്റിൽ അർഹമായ പരി​ഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്കരണം. നാളെയാണ് യോ​ഗം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബഹിഷ്കരണം തുടങ്ങിവെച്ചത്. പിന്നാലെ, പിണറായി വിജയനും മറ്റ് കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും രം​ഗത്തെത്തി. ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. നേരത്തെ മമതാ ബാനർജി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ദില്ലി യാത്ര മമത റദ്ദാക്കിയതോടെ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമായി.

Related posts

അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയർക്കെതിരെ നടപടി

Aswathi Kottiyoor

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

Aswathi Kottiyoor

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസം

Aswathi Kottiyoor
WordPress Image Lightbox